കൊച്ചി: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് മുന്നറിയിപ്പില്‍ ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ കെസിബിസി മീഡിയ കമ്മിഷന്‍.
ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി ജീവന്‍ സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പിന്തുണയ്ക്കാത്തവരാണ് സഭയ്ക്ക് പ്രതിരോധം തീര്‍ക്കാന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ബിജെപിയുടെ സഭാ സ്‌നേഹം എത്രനാളെന്ന് വിശ്വാസികള്‍ തിരിച്ചറിയണം.
വിഭജനത്തിന്റെ ലാഭം കാണുന്ന രാഷ്ട്രീയ ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും ഫാ. ഏബ്രാഹം ഇരിമ്പിനിക്കല്‍ പറഞ്ഞു. പാലാ ബിഷപ്പ് ഗൗരവമുള്ള കാര്യം പറഞ്ഞിട്ടത് ആരും പരിഗണിച്ചില്ലെന്നും കെസിബിസി മീഡിയ കമ്മിഷന്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. നര്‍കോട്ടിക് ജിഹാദ് ആരോപണത്തില്‍ പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ക്രൈസ്തവ സമൂഹത്തെ വോട്ട് വാങ്ങാന്‍ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
പാലാ ബിഷപ്പിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്ത് വന്നിരുന്നു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസും സംഘവും ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സുരേഷ് ഗോപി എം.പിയും ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.