കാബൂള്‍: അഫ്ഗാനിസ്ഥാന്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാനുമായുള്ള ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും തകര്‍ന്ന രാജ്യം ഇപ്പോള്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ്. ഭരണത്തിലേറിയെങ്കിലും ആവശ്യമായ ധന സ്രോതസുകളും നീക്കിയിരിപ്പുകളും രാജ്യത്തില്ല എന്നത് താലിബാന്‍ സര്‍ക്കാരിനെ വലയ്ക്കുകയാണ്.
പ്രതിസന്ധി ഉടലെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ മുന്‍ ഉദ്യോഗസ്ഥരുടെ വീടുകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ 12 മില്യണിലധികം ഡോളര്‍ വരുന്ന നോട്ടുകളും സ്വര്‍ണ്ണവും പിടിച്ചെടുത്തതായി അഫ്ഗാനിസ്താന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ താലിബാന്റെ പിടിയിലായതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക ഞെരുക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.