തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വർഗീയ പരാമർശങ്ങൾ പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനമുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിർദേശിച്ചിരിക്കുന്നത്.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെ നേരിടാനും നിയമനടപടി സ്വീകരിക്കാനുമാണ് നിർദേശം.
വിഭാഗീയതയുണ്ടാക്കുനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
കേരളം മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചാരണങ്ങൾ ഏറ്റെടുത്ത് വർഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നിർദാക്ഷിണ്യം നേരിടും. സാമൂഹ്യമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കർഷയുണ്ടാകണമെന്നും ഉന്നതതല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.