അഫ്ഗാന്‍ വിട്ട വനിത ഫുട്ബോള്‍ ദേശീയ താരങ്ങളെ അടിയന്തര വിസ നല്‍കി വരവേറ്റ് പാകിസ്താന്‍

 അഫ്ഗാന്‍ വിട്ട വനിത ഫുട്ബോള്‍ ദേശീയ താരങ്ങളെ അടിയന്തര വിസ നല്‍കി വരവേറ്റ് പാകിസ്താന്‍


ഇസ്ലാമാബാദ്: അഫ്ഗാനിസ്താന്‍ വനിത ഫുട്ബോള്‍ ദേശീയ ടീം അംഗങ്ങളും കുടുംബാംഗങ്ങളും രാജ്യം വിട്ട് പാകിസ്താനിലെത്തി. താലിബാന്‍ അഫ്ഗാനില്‍ അധികാരമേറ്റതിന് പിന്നാലെ വനിത ഫുട്ബോള്‍ ടീമിലെ എല്ലാവര്‍ക്കും പാകിസ്താന്‍ അടിയന്തര വിസ അനുവദിക്കുകയായിരുന്നുവെന്ന് പാകിസ്താനിലെ ദിനപ്പത്രമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ കായികമത്സരങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്ന് താലിബാന്‍ നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല നേരത്തെ ഇത്തരം കായികവിനോദങ്ങളുടെ ഭാഗമായിരുന്ന സ്ത്രീകള്‍ക്കും കുടുംബത്തിനും നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് നിന്ന് നിരവധി വനിത കായിക താരങ്ങളാണ് പലായനം ചെയ്തത്.

എത്ര പേരാണ് രാജ്യത്തേക്ക് എത്തിയതെന്ന് പാകിസ്താന്‍ വെളിപ്പെടുത്തിയിട്ടില്ല. അഭയാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്നഅടിയന്തരവിസയാണ് വനിത താരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ലഭിച്ചത്.വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തോര്‍ഖം പാതയിലൂടെയാണ് ഇവര്‍ പാകിസ്താനിലെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം നീന്തല്‍, സോക്കര്‍, കുതിരസവാരി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങള്‍ രാജ്യത്ത് അനുവദനീയമായിരിക്കുമെന്ന് അഫ്ഗാനിലെ പുതിയ കായിക വകുപ്പ് മേധാവി ബഷീര്‍ അഹമ്മദ് റുസ്തംസയ് പറഞ്ഞു.പക്ഷേ, ഇതില്‍ ഏതെങ്കിലും ഒന്നില്‍ പങ്കെടുക്കാനെങ്കിലും, സ്ത്രീകള്‍ക്ക് അനുവാദമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 'ദയവ് ചെയ്ത് സ്ത്രീകളെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുത്' എന്ന് പറഞ്ഞുകൊണ്ടാണ് ബഷീര്‍ അഹമ്മദ് ഈ പ്രഖ്യാപനം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.