സാമൂഹ്യ തിന്മയ്ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയത്; മുഖ്യമന്ത്രി തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി

സാമൂഹ്യ തിന്മയ്ക്കെതിരായ ആഹ്വാനമാണ് പാലാ ബിഷപ്പ് നടത്തിയത്; മുഖ്യമന്ത്രി തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി

പാല: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.

ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന സാമൂഹ്യ തിന്മയ്‌ക്കെതിരെയാണ്. സമുദായ അംഗങ്ങള്‍ക്ക് അവബോധം നല്‍കേണ്ടത് അവരുടെ കടമയാണ്. അതാണ് പാലാ ബിഷപ്പ് ചെയ്തതെന്നും മാര്‍ കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചതാണെന്നും മുന്നണിയെ ശക്തിപ്പെടുത്തേണ്ടത് എല്ലാ ഘടകക്ഷികളുടെയും ഉത്തരവാദിത്വമാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഘടക കക്ഷികള്‍ വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് കയ്യക്ഷരം ശരിയല്ലാത്തതിന് പേനയെ കുറ്റം പറയരുന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. സിപിഐ കേരള കോണ്‍ഗ്രസ് എമ്മിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.