പൊതു മരാമത്ത് സെക്രട്ടറി ആനന്ദ് സിങിന്റെ മകള്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു

പൊതു മരാമത്ത് സെക്രട്ടറി ആനന്ദ് സിങിന്റെ  മകള്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പൊതു മരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യാ സിങ് (16) ഫ്ളാറ്റിന്റെ ഏഴാം നിലയിൽനിന്ന് വീണു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

കവടിയാറിലെ ഫ്ളാറ്റിലെ ഏഴാം നിലയിൽ നിന്നാണ് കുട്ടി വീണത്. കുട്ടിയെ ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റ മകൾ ഭവ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.