കാസര്‍ഗോഡ് നിപയില്ല; പനി ബാധിച്ച് മരിച്ച കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍ഗോഡ് നിപയില്ല; പനി ബാധിച്ച് മരിച്ച കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍ഗോഡ്: ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ കാസര്‍ഗോഡ് നിപ ഭയത്തിന്റെ ആവശ്യമില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.

ആര്‍ടിപിസിആര്‍ പരിശോധന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍ഗോഡ് പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

അതേസമയം കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. നിപ രോഗബാധയുടെ സംശയത്തെ തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചിരുന്നു. കുട്ടിയുടെ മൃതദേഹം നിലവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.