ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍). കോവിഡ് പോസിറ്റീവാകുന്നത് ഗര്‍ഭിണികളുടെ ആരോഗ്യനിലയെ ബാധിക്കുന്നതിനാലാണ് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ഐസിഎംആര്‍ നിർദേശിക്കുന്നത്.
കോവിഡ് ഗര്‍ഭിണികളെ ബാധിക്കുന്നതു സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ ആദ്യ പഠനത്തിന് പിന്നാലെയാണ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം എന്ന ശുപാര്‍ശ ഐസിഎംആര്‍ നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ 4,203 ഗര്‍ഭിണികളെയാണ് ഐസിഎംആര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 3,213 പേരും ആരോഗ്യമുള്ള കുട്ടികളെ പ്രസവിച്ചു. മാസം തികയാതെയായിരുന്നു 16.3% പേരുടെ പ്രസവം. 10.1% പേര്‍ക്ക് രക്താതിസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായി. ഇതില്‍ 3.8% പേര്‍ക്ക് അതിതീവ്ര പരിചരണം ആവശ്യമായി വന്നു.911 കേസുകളില്‍ ഗര്‍ഭം അലസി. 534 സ്ത്രീകള്‍ക്ക് (13%) കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. ഇതില്‍ 40 പേര്‍ക്കു രോഗം ഗുരുതരമായതായും ഐസിഎംആറിന്റെ പഠനത്തില്‍ കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.