ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഇനി വനിതകളും; ചരിത്രപരമായ തീരുമാനത്തിനുത്തരവായി

ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഇനി വനിതകളും; ചരിത്രപരമായ തീരുമാനത്തിനുത്തരവായി

തിരുവനന്തപുരം: ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി വനിതകളും. ചരിത്രപരമായ തീരുമാനത്തിനുത്തരവായതായ് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായ വാർത്ത മുഖ്യമന്ത്രി ഫേസ്ബുക് പേജിലാണ് കുറിച്ചത്. ഇതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍, 100 പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം. അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാര്‍ഡുകളെ ദുരന്തസ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിന്റെ ഭാഗമായാണ് ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏര്‍പ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.