സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ ഭീകരവാദ ഗ്രൂപ്പുകള്‍ യുവാക്കളെ വഴി തെറ്റിക്കാന്‍ വ്യാപക ശ്രമം നടത്തുന്നുണ്ടെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ആ മുന്നറിയിപ്പുകള്‍ക്ക് പിന്‍ബലമേകുന്നതാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങങ്ങളിലെ നിരന്തരമായ പ്രചാരണങ്ങളിലൂടെ ഇന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ സ്ഥിരീകരണം. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ എളുപ്പം കബളിപ്പിക്കാവുന്ന യുവാക്കളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും എന്‍.ഐ.എ. വ്യക്തമാക്കി.
ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കലെങ്കിലും അനുഭാവം കാണിക്കുന്ന യുവാക്കളെ ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാരുമായി ആശയവിനിമയം നടത്താന്‍ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാര്‍.
എത്രത്തോളം വശംവദരാക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ഹാന്‍ഡ്ലര്‍മാര്‍ ഡിജിറ്റല്‍ കണ്ടന്റ് അപ്ലോഡ് ചെയ്യല്‍, ഐ.എസ് പുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തല്‍, അത്യുഗ്ര ശഷിയുള്ള സ്‌ഫോട കവസ്തുക്കള്‍ (ഐ.ഇ.ഡി.) തയ്യാറാക്കല്‍, ഭീകരവാദത്തിനുള്ള ഫണ്ടിംഗ്, ഭീകരാക്രമണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ ഉപയോഗപ്പെടുത്തുന്നതെന്നും എന്‍.ഐ.എ വിശദീകരിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ ഭീകരവാദ ഗ്രൂപ്പുകള്‍ യുവാക്കളെ വഴി തെറ്റിക്കാന്‍ വ്യാപക ശ്രമം നടത്തുന്നുണ്ടെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ആ മുന്നറിയിപ്പുകള്‍ക്ക് പിന്‍ബലമേകുന്നതാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കേരളത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് സഹായം ലഭിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഐ.എസ് റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ടു നടന്ന വിവിധ അറസ്റ്റുകള്‍.
ഐ.സുമായി ബന്ധപ്പെട്ട 37 ഭീകരാക്രമണ കേസുകള്‍ ഇതിനകം എന്‍.ഐ.എ. അന്വേഷിച്ചിട്ടുണ്ടെന്നും ഏറ്റവും ഒടുവിലത്തെ കേസ് രജിസ്റ്റര്‍ ചെയ്തത് 2021 ജൂണിലാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്ത 37 കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 31 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും 27 പ്രതികളെ വിചാരണയ്ക്ക് ശേഷം ശിക്ഷിച്ചതായും എന്‍.ഐ.എ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.