നൂറു ദിനം: ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി

നൂറു ദിനം: ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി

കണ്ണൂര്‍: സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനം, അഞ്ചരക്കണ്ടി പുഴ പഠന റിപ്പോര്‍ട്ട്, ഗ്രാമീണ റോഡ് കണക്ടിവിറ്റി മാപ്പ് എന്നിവയുടെ പ്രകാശനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ചരിത്രത്തിലെ തന്നെ പുതിയ വികസന കാഴ്ചപ്പാടുകളാണ് ഈ സര്‍ക്കാരിന്റേത്.

അന്‍പതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വികസന മുരടിപ്പിന് അറുതി വരുത്തിയ അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്.കായിക മേഖലയിലെ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വിവിധ മേഖലകളിലായി മുപ്പതിനായിരത്തോളം ഒഴിവുകള്‍ നികത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനു തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും, ഒത്തൊരുമയോടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാന്‍ ജില്ലാ പഞ്ചായത്തിന് സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.