ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രിം കോടതി കൊളീജിയം

ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രിം കോടതി കൊളീജിയം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരെ സ്ഥലം മാറ്റണമെന്ന് സുപ്രിംകോടതി കൊളീജിയം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാര്‍ശ കൊളീജിയം സര്‍ക്കാരിന് കൈമാറി.

ഒപ്പം തന്നെ ഹൈക്കോടതിയിലെ എട്ട് ജഡ്ജിമാരെ സ്ഥാനക്കയറ്റം നല്‍കി ചീഫ് ജസ്റ്റിസുമാരായും നിയമിക്കും. ഇതും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് പുതിയ രീതിയില്‍ സ്ഥലം മാറ്റം ഉണ്ടാകും. ആകെ 28 ഹൈക്കോടതി ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിര്‍ദേശം.

കൂടാതെ വിവിധ ഹൈക്കോടതികളിലെ ഒഴിവ് നികത്താനും കൊളിജിയം തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായി പതിമൂന്ന് അഭിഭാഷകരെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതിയിലേക്കും എട്ട് പുതിയ ജഡ്ജിമാരെയും കൊളിജിയം ശുപാര്‍ശ ചെയ്തതിട്ടുണ്ട്.

നിലവിലെ പട്ടികയില്‍ നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും ബാക്കി നാല് അഭിഭാഷകരുമാണ് ഉള്ളത്. ഇവരുടെ നിയമന ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളിജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.

കണക്കുകള്‍ പ്രകാരം അലഹബാദ് ഹൈക്കോടതിയിലേക്കായി 13 ജഡ്ജിമാര്‍, മദ്രാസ് ഹൈക്കോടതിയിലേക്ക് നാല്, രാജസ്ഥാനിലേക്ക് മൂന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം കേന്ദ്രം മടക്കിയ നാല് ഹൈക്കോടതികളിലെ ഒന്‍പത് അഭിഭാഷകരുടെ പേരുകളും വീണ്ടും ശുപാര്‍ശ ചെയ്തു എന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.