ഇങ്ങനെയും ഒരു ഇഞ്ചക്ഷനോ

ഇങ്ങനെയും ഒരു ഇഞ്ചക്ഷനോ

കുറച്ചു നാളുകളായി കാണാറുള്ള ഒരു ഇഞ്ചക്ഷൻ ആണ് പി ആർ പി. നമ്മളിൽ ചിലരെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടാകും ഇതെന്താണെന്ന്. സൗന്ദര്യ ചികിൽസക്കും മറ്റും ഫലപ്രദം എന്നു കേട്ടു മുഖം ചുളിച്ചവരും നമ്മുടെ ഇടയിൽ ഉണ്ട് . പ്രശസ്ത ഗോൾഫ് കളിക്കാരൻ ടൈഗർ വുഡ്സ് ഈ ചികിൽസാരീതി അവലംബിച്ചതായും നാം വായിച്ചിട്ടുണ്ടായിരിക്കും .എന്നാൽ സത്യത്തിൽ ഇതെന്താണ്?

പി ആർ പി എന്നത് പ്ലാസ്മ റിച്ച് പ്രോട്ടീൻ എന്നതിന്റെ ചുരുക്കപ്പേരാണ് . പ്ലാസ്മ എന്നത് രക്തത്തിലെ ദ്രാവകരൂപത്തിലുള്ള ഒരു ഘടകമാണ്. അതിൽ കൂടുതലായും ഉള്ളത് പ്രോട്ടീനും ജലവും ആണ്. ഇത് രക്തത്തിലുള്ള വെളുത്ത രക്താണുക്കളെയും ചുവന്ന രക്താണുക്കളെയും പ്ലെയ്റ്റ്ലെറ്റ് ഘടകത്തെയും രക്തപ്രവാഹത്തിലൂടെ സുഗമമായുള്ള ഒഴുക്കിനെ സഹായിക്കുന്നു. ഇതിലുള്ള പ്ലെയ്റ്റ്ലെറ്റ് രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്

ഈ ഇഞ്ചക്ഷൻ എന്തിന് ?




നമ്മുടെ ശരീരത്തിന് സ്വയം സൗഖ്യം പ്രാപിക്കാനുള്ള ഒരു കഴിവുണ്ട്. പി ആർ പി യിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിന്റെ ഈ കഴിവിനെ പ്രോൽസാഹിപ്പിക്കുകയും കൂടുതൽ വേഗത്തിൽ സുഖമാക്കുകയും ചെയ്യുന്നു. ഇത് തികച്ചും നാച്ചുറൽ ആയ ഒരു ചികിൽസാരീതിയാണ്. സ്വന്തം രക്തത്തെ പല ഘടകങ്ങളായി വേർതിരിച്ചു അതിൽ നിന്നും പ്ലാസ്മ റിച്ച് പ്രോട്ടീൻ വേർതിരിച്ചു മുറിവേറ്റ സ്ഥലത്ത് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.ടെൻഡോനൈറ്റിസ്, ടെന്നീസ് എൽബോ, ഗോൾഫെർസ് എൽബോ, റൊട്ടേറ്റർ കഫ് മുറിവുകൾ, കണങ്കാൽ ടെണ്ടന് ഉണ്ടാകുന്ന മുറിവുകൾ എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളെ സുഖപ്പെടുത്താനും വേദനാസംഹാരികളുടെ ഉപയോഗം കുറയ്ക്കാനും ഈ ഇഞ്ചക്ഷൻ സഹായിക്കുന്നു.

ചെയ്യുന്ന വിധം.



ആദ്യമായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം ആരാഞ്ഞതിന് ശേഷം മെഡിക്കൽ ഇമേജിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഈ ഇഞ്ചക്ഷൻ സ്വീകരിക്കാവുന്നതാണ്. അൾട്രാസൌണ്ട് മഷീനിന്റെ സഹായത്തോടെ നിങ്ങളുടെ മുറിവുകൾ പരിശോധിച്ച് മനസ്സിലാക്കിയതിന് ശേഷം നിങ്ങളുടെ സ്വന്തം രക്തം എടുത്തു പ്ലാസ്മ വേർതിരിച്ചെടുത്തു മുറിവുള്ള സ്ഥലത്ത് ഇൻജെക്റ്റ് ചെയ്യുന്നു.ഒട്ടും തന്നെ സൈഡ് എഫെക്ട് ഇല്ലാത്തതിനാലും സ്വന്തം രക്തം തന്നെ ആയതുകൊണ്ട് ശരീരം പ്രതിരോധിക്കാനുള്ള സാധ്യതയും കുറവാണ്.ഏകദേശം മൂന്നു മുതൽ നാലു ആഴ്ചയ്ക്കുള്ളിൽ മാറ്റം തിരിച്ചറിയാൻ തുടങ്ങും. മുറിവിന്റെ തരത്തിനനുസരിച്ച് രണ്ടു മുതൽ മൂന്നു പ്രാവശ്യം വരെ ചില ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

മുഖത്തെ ചുളിവുകള് മാറ്റാനും തലമുടി വട്ടത്തിൽ കൊഴിഞ്ഞുപോകുന്ന അസുഖത്തിനും എന്തിന്, കഷണ്ടിക്ക് പോലും പി ആർ പി ചികിൽസ ഉപയോഗിച്ച് തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.