“സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ” പുസ്തകം പിൻവലിച്ചിട്ടില്ല ;തെറ്റുകൾ തിരുത്തും : താമരശ്ശേരി രൂപത

“സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ” പുസ്തകം പിൻവലിച്ചിട്ടില്ല ;തെറ്റുകൾ തിരുത്തും : താമരശ്ശേരി രൂപത



കൊച്ചി : താമരശ്ശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ  "സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ” എന്ന പുസ്തകം പിൻവലിച്ചിട്ടില്ല,  മറിച്ച് അതിലുണ്ടായ ചില തെറ്റുകൾ തിരുത്തുകയാണുണ്ടായത് എന്ന് താമരശ്ശേരി രൂപത അറിയിച്ചു.

പുസ്തകത്തില്‍ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍, പ്രസ്തുത പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പറഞ്ഞു.  കൊടുവള്ളി എംഎൽഎ ഡോ. എം.കെ. മുനീറിന്റെ അദ്ധ്യക്ഷതയില്‍ താമരശ്ശേരിയില്‍ ചേര്‍ന്ന യോഗത്തില്‍ സാമുദായിക സൌഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ധീന്‍ ഇബ്നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ വി.എം, സി. ടി. ടോം, മാര്‍ട്ടിന്‍ തോമസ്‌, അബ്ദുള്‍ കരീം ഫൈസി, എം.എ. യൂസഫ്‌ ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍ എന്നിവര്‍ സംബന്ധിച്ചു.

എന്നാൽ ചില മാധ്യമങ്ങൾ താമരശ്ശേരി രൂപത ഈ പുസ്തകം പിൻ‌വലിക്കുന്നു എന്ന രീതിയിൽ വാർത്തകൾ പുറത്തുവിടുകയാണുണ്ടായത്. ലൗ ജിഹാദിന്റെ ഒമ്പത് ഘട്ടങ്ങൾ, പെണ്‍കുട്ടികളെ വശീകരിക്കാന്‍ നടത്തുന്ന ആഭിചാരക്രിയകൾ എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ലൗ ജിഹാദിൻറെ തിക്ത ഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രൂപത എന്ന നിലയിലാണ് താമരശ്ശേരി രൂപത ഇപ്രകാരം ഒരു പുസ്തകം ഇറക്കാൻ നിർബന്ധിതമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.