പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു: ഈ മാസം 24 ന് ആരംഭിക്കും; പരീക്ഷകള്‍ക്കിടയില്‍ അഞ്ച് ദിവസത്തെ ഇടവേള

പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു:  ഈ മാസം 24 ന് ആരംഭിക്കും; പരീക്ഷകള്‍ക്കിടയില്‍ അഞ്ച് ദിവസത്തെ ഇടവേള


തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ പുതിയ ടൈംടേബിള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് പരീക്ഷ. ഒക്ടോബര്‍ 18ന് അവസാനിക്കും വിധത്തിലാണ് ക്രമീകരണം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 24ന് തുടങ്ങി ഒക്ടോബര്‍ 18ന് അവസാനിക്കും.

ഓരോ പരീക്ഷയ്ക്കും ഇടയില്‍ അഞ്ചു ദിവസം ഇടവേളയുണ്ടാവും. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണിത്.

പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍, പുനപ്രവേശനം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും.

ഈ മാസം ആദ്യം തുടങ്ങാനിരുന്ന പരീക്ഷ നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്തായിരുന്നു സ്റ്റേ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ നടത്താന്‍ ഇന്നലെ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയതോടെയാണ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.