സിട്രോണിന്റെ രണ്ടാം മോഡല്‍ സി3 പ്രദര്‍ശിപ്പിച്ചു

സിട്രോണിന്റെ രണ്ടാം മോഡല്‍ സി3 പ്രദര്‍ശിപ്പിച്ചു

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും ഒടുവിലെത്തിയ കമ്പനിയാണ്. സി5 എയർക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വിയുമായി ഇന്ത്യയിൽ തുടക്കം കുറിച്ചത്. ഇപ്പോൾ ഈ വാഹനം കൂടുതൽ സെഗ്മെന്റുകളിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി കോംപാക്ട് എസ്.യു.വി. ശ്രേണിയിൽ വരവിനൊരുങ്ങുന്ന സി3 എന്ന മോഡൽ പ്രദർശനത്തിനെത്തി.

അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമാക്കിയാണ് ഈ മോഡൽ എത്തുന്നത്. 2022-ന്റെ ആദ്യ പകുതിയിലായിരിക്കും സി3 പുറത്തിറക്കുകയെന്നാണ് വിവരം. കോംപാക്ട് എസ്.യു.വി. ശ്രേണിയിൽ എത്തുന്ന ഈ വാഹനം മറ്റ് മോഡലുകളെ അപേക്ഷിച്ച് മികച്ച ഡ്രൈവിങ്ങ് അനുഭവം നൽകുമെന്നാണ് നിർമാതാക്കൾ ഉറപ്പ് നൽകുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം എതിരാളികളെക്കാൾ മുന്നിലായിരിക്കുമെന്നാണ് സൂചന.

സി5-ൽ നൽകിയിരിക്കുന്നതിന് സമാനമായ ഗ്രില്ല്, ഷാർപ്പായുള്ള ഹെഡ്ലൈറ്റുകൾ, വലിയ എയർഡാം, സ്കിഡ് പ്ലേറ്റ് നൽകിയുള്ള ബമ്പർ, എൽ.ഇ.ഡി. ഡി.ആർ.എൽ. എന്നിവയാണ് ഈ വാഹനത്തിന്റെ മുൻവശം അലങ്കരിക്കുന്നത്.
ഇരട്ട നിറങ്ങളായിരിക്കും ഇന്റീരിയറിന്റെ ഭാവം. 10 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീൽ, തീർത്തും പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകൾ, യാത്രക്കാരെ കംഫർട്ടബിൾ ആക്കുന്ന സീറ്റുകൾ, ചിട്ടയായി ഒരുങ്ങിയിട്ടുള്ള ഡാഷ്ബോർഡ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

ഈ വാഹനത്തിന്റെ മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് വിവരം. ബ്രസീലിയൻ നിരത്തുകളിലെ സി3-യിൽ നൽകിയിട്ടുള്ളതിന് സമാനമായി 1.6 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് എൻജിനിലും ഈ വാഹനത്തെ പ്രതീക്ഷിക്കാം. അഞ്ച് സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലെച്ച് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിൽ നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.