കുട്ടികളിലെ ന്യുമോണിയ: പുതിയ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

കുട്ടികളിലെ ന്യുമോണിയ: പുതിയ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കുട്ടികളിലെ ന്യുമോണിയ തടയാന്‍ പുതിയ വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന്റെ കൂടി ഭാഗമായിട്ടാണ് പുതിയ വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം.
കുട്ടികളിലെ ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പായാണ് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍. ഇത് അഞ്ച് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാന്‍ 2017 മുതല്‍ കേന്ദ്രം നല്‍കിയിരുന്നു. ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്നതിനാല്‍, കുട്ടികളിലെ ന്യുമോണിയ ബാധ തടയാനാണ് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീനാണ് വിതരണം ചെയ്യുക.
യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായി കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിനേഷന് വിശദമായ മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം ഉടന്‍ നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.