യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരെ കാഴ്ചകൾ കൊണ്ട് പുതുമകളുടെ ലോകത്തേക്ക് എത്തിക്കുകയാണ് യുക്രൈനിലെ കീവ് നഗരം. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ മ്യൂസിയം കോംപ്ലക്സായ നാഷണൽ കീവ് പെഷേഴ്സ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ പ്രിസർവ് തലയെടുപ്പോടെ നിൽക്കുന്നത് ഇവിടെയാണ്.
1926 ലാണ് ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ഒരിടത്തെ മ്യൂസിയം കോംപ്ലക്സ് ആക്കുക എന്ന ആശയം ഉടലെടുക്കുന്നത്. ഈ നാടിന്റെ പഴമയെ കുറിച്ച് വർണിക്കുമ്പോൾ ഒട്ടേറെ നിർമിതികളും ദേവാലയങ്ങളും ഇവിടെയുണ്ട്.
കീവ് നഗരം ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമെന്ന് നിസംശയം പറയാം. കോംപ്ലക്സിനകത്ത് 144 കെട്ടിടങ്ങളുണ്ട്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ളയിടമാണിത്. 1996 ൽ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുപോരുന്ന സ്ഥലമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.