പാതി മുറിഞ്ഞ ചിറകുമായി ചിത്രശലഭം; പുതുജീവന്‍ നല്‍കി യുവതി: വീഡിയോ

പാതി മുറിഞ്ഞ ചിറകുമായി ചിത്രശലഭം; പുതുജീവന്‍ നല്‍കി യുവതി: വീഡിയോ

ഉറുമ്പിനെപ്പോലും നോവിക്കാത്ത ചില മനുഷ്യരുണ്ട്. കരുണയും അനുകമ്പയും ചുറ്റുമുള്ള ജീവജാലങ്ങളിലേക്കും പ്രസരിപ്പിക്കുന്നവര്‍. ഒരു മുറിവേറ്റ ജീവിയെ കണ്ടാല്‍ അവഗണിച്ചു പോകാന്‍ അവര്‍ക്കാവില്ല. അതൊരു ചിത്രശലഭം ആണെങ്കില്‍ പോലും. മുറിവേറ്റ ചിറകുമായി ദുരിതത്തിലായ ചിത്രശലഭത്തിന് പുതുജീവന്‍ നല്‍കിയ ഡാലിയ എന്ന യുവതിയുടെ ഉദ്യമം മനസു നിറയ്ക്കുന്നതാണ്.

മുറിവേറ്റ ചിറകുമായി പറക്കാന്‍ കഴിയാതിരുന്ന ചിത്രശലഭത്തിന് എങ്ങനെയെങ്കിലും പുതുജീവന്‍ നല്‍കണം എന്ന ഡാലിയയുടെ ദൃഢനിശ്ചയമാണ് വിജയത്തിലേക്കെത്തിയത്. മുറിവേറ്റ ചിറകിന്റെ സ്ഥാനത്ത് ഒരു തൂവല്‍ ഒട്ടിച്ച് അതിന് രണ്ടാം ജന്മം നല്‍കിയിരിക്കുകയാണ് ഡാലിയ. നെമോ-ബക്കിക്ക് ബയോണിക് ബട്ടര്‍ഫ്‌ളൈ എന്ന് പേരും ഡാലിയ ഇതിന് നല്‍കി.



അതോടെ കാത്തുനില്‍ക്കാന്‍ സമയമില്ലെന്ന് മനസിലായ ഡാലിയ ഒരു കരകൗശല കടയില്‍ പോയി ചിത്രശലഭത്തിന്റെ ചിറകിന്റെ വലിപ്പമുള്ള ഒരു തൂവല്‍ കണ്ടെത്തി. അത് ചിറകിലേക്കു ചേര്‍ത്തു. പതിയെ ശലഭം തൂവല്‍ ചിറകുമായി പൊരുത്തപ്പെട്ടു.

ആദ്യമൊക്കെ പറക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ചിത്രശലഭം തുടര്‍ച്ചയായുള്ള ശ്രമത്തിലൂടെ പറക്കാന്‍ തുടങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നന്നായി പറക്കാന്‍ സാധിച്ചതിനു ശേഷം അത് സ്വതന്ത്രമായി പറന്നു പോയി എന്നും ഡാലിയ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.