തിരുവനന്തപുരം: ചെറിയ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ് പദ്ധതി (എആര്‍എച്ച്‌സി) പ്രഖ്യാപിച്ച് മന്ത്രി എം വി ഗോവിന്ദന്‍. ഈ പദ്ധതി നഗര പ്രദേശങ്ങളിലെത്തുന്ന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായി. നഗരങ്ങളിൽ എത്തുന്നവർക്ക് ഇനി താമസസ്ഥലം അന്വേഷിച്ച് അലയേണ്ടിവരില്ല.
പിഎംഎവൈ (നഗരം)യുടെ ഉപപദ്ധതിയായ എആര്‍എച്ച്‌സി കുടുംബശ്രീ മുഖേന കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തണം.
സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വന്തം സ്ഥലത്ത് ഭവനസമുച്ചയം നിര്‍മിക്കാം. സര്‍ക്കാരിന്റെയോ നഗരസഭയുടെയോ ഭൂമി പാട്ടത്തിന് നല്‍കിയും കെട്ടിടം ഒരുക്കാം. ലാഭത്തിന് വരുമാന നികുതി നല്‍കണ്ട. ജിഎസ്ടിയുമില്ല. പദ്ധതിക്കായി കുറഞ്ഞ നിരക്കില്‍ വായ്പയും ലഭിക്കും.
അതിഥിത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ദീര്‍ഘകാലത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കായാണ് പദ്ധതി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, വനിതകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.