വാഷിംഗ്ടണ്‍: ആഗോള താപനത്തെ ഗണ്യമായി തടയാന്‍ സഹായകമാകുമെന്ന പ്രതീക്ഷയോടെ ലോകത്തിലെ ഏറ്റവും വെണ്മയേറിയ പെയിന്റ് അവതരിപ്പിച്ച് യു.എസിലെ പര്‍ദ്യൂ സര്‍വകലാശാലാ ഗവേഷകന്‍. ഈ പെയിന്റിന് 98.1 ശതമാനം സൂര്യ രശ്മിയെ പ്രതിഫലിപ്പിക്കാനാകും.സാധാരണ വെളുപ്പ് നിറത്തിന് 80 മുതല്‍ 90 ശതമാനം വരെ സൂര്യ രശ്മിയെ മാത്രമേ പ്രതിഫലിപ്പിക്കാന്‍ സാധിക്കൂ.ബാക്കി മുഴുവന്‍ ആഗിരണം ചെയ്ത് ചൂടുയര്‍ത്തും.
മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് അദ്ധ്യാപകനായ ഷ്യുലിന്‍ റുവാന്‍ എന്ന ചൈനീസ് വംശജന്റെ ഈ കണ്ടുപിടിത്തം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി. അന്തരീക്ഷത്തെ ശീതളമാക്കാന്‍ സഹായിക്കുന്ന ഈ പെയിന്റിന് എസികളുടെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.
'1000 ചതുരശ്ര അടി മേല്‍ക്കൂരയില്‍ ഈ പെയിന്റ് ഉപയോഗിക്കുമ്പോള്‍, 10 കിലോവാട്ട് കൂളിംഗ് പവര്‍ ലഭിക്കും. സാധാരണയായി വീടുകളില്‍ കാണപ്പെടുന്ന എസികളിലും ഏകദേശം ഇതേ കൂളിംഗ് പവറാണുള്ളത്' റുവാന്‍ പറഞ്ഞു. എസികളുടെ ഉപയോഗം കുറയുമ്പോള്‍ തന്നെ ആഗോള താപനത്തെ നേരിടാന്‍ ഉള്ള വഴി തെളിയും. ഏഴ് വര്‍ഷങ്ങളുടെ പരീക്ഷണമാണ് വിജയത്തിലെത്തിയിരിക്കുന്നതെന്ന് റുവാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.