തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് എത്തുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി-20 മത്സരത്തിലൂടെയാണ് കേരളം വീണ്ടും രാജ്യാന്തര മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുക. അടുത്ത വര്‍ഷം ഫെബ്രുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ടി-20 ലോകകപ്പിനു ശേഷം ഇന്ത്യക്ക് സ്വന്തം നാട്ടില്‍ മത്സരങ്ങള്‍ ഉള്ളത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്ന മൂന്നാം ടി-20 കാര്യവട്ടത്ത് നടക്കും. പര്യടനത്തില്‍ മൂന്ന് ഏകദിന മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസ് കളിക്കും.
ആകെ 14 ടി-20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളും, നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഇവര്‍ക്കെതിരെ കളിക്കുക. ടി-20 ലോകകപ്പിനു ശേഷം നവംബറില്‍ ന്യൂസീലന്‍ഡ് ഇന്ത്യയിലെത്തും. നവംവര്‍ 17 മുതല്‍ ഡിസംബര്‍ രണ്ട് വരെ നീളുന്ന പര്യടനത്തില്‍ മൂന്ന് വീതം ടി-20, ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ഫെബ്രുവരി ഒന്ന് മുതല്‍ 20 വരെ ഇന്ത്യയിലുണ്ടാവും. ഫെബ്രുവരി 25 മുതല്‍ ശ്രീലങ്കക്കെതിരായ മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി-20യും ഈ പര്യടനത്തിലുണ്ട്. പിന്നീട് ജൂണ്‍ ഒന്‍പത് മുതല്‍ 19 വരെ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയും ഇന്ത്യയില്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.