കോവിഡ് പ്രതിരോധം ഒമാന് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

കോവിഡ് പ്രതിരോധം ഒമാന് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം

മസ്കറ്റ്: കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിച്ചതിന് ഒമാന് ലോകാരോഗ്യസംഘടനയുടെ അഭിനന്ദനം. രാജ്യത്തെ കോവിഡ് കേസുകളിലുണ്ടായ ഗണ്യമായ കുറവ്, ഐസിയുവില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, മരണസംഖ്യയിലുണ്ടായ കുറവ് ഇതെല്ലാം നിർണായകമായെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറല്‍ ഡോ ടെഡ്രോസ് ആന്‍റനം ഗ്രബ്രിയേസസ് പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒമാന്‍ ആരോഗ്യമന്ത്രിയുമായി ഡോ ടെഡ്രോസ് ആന്‍റനം ഗ്രബ്രിയേസസ് കൂടികാഴ്ച നടത്തി. സുപ്രീം കമ്മിറ്റിയുടെ പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ക്കൊപ്പം പൊതുജനങ്ങളും സഹകരിച്ചതുകൊണ്ടാണ് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യീദി പറഞ്ഞു. ജാഗ്രത കൈവിടരുതെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.