കോവിഡിനെ അതിജീവിച്ച് യുഎഇയും ഒമാനും, പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്

കോവിഡിനെ അതിജീവിച്ച് യുഎഇയും ഒമാനും, പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്

ദുബായ്: യുഎഇയില്‍ ഇന്ന് 391 പേരില്‍ മാത്രമാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 2 മരണവും ഇന്ന് സ്ഥിരീകരിച്ചു. 368242 പരിശോധകള്‍ നടത്തിയതില്‍ നിന്നാണ് 391 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 505 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 80.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്. 6169 ആണ് ആക്ടീവ് കേസുകള്‍


ഒമാനിലും വളരെ കുറവാണ് പ്രതിദിന കോവിഡ് കേസുകള്‍. വ്യാഴാഴ്ച 44 പേരിലും വെളളിയാഴ്ച 37 പേരിലും ശനിയാഴ്ച 33 പേരിലും മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതായത് മൊത്തം 114 പേരില്‍ മാത്രം. 96.8 ശതമാനമാണ് രോഗമുക്തി നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.