കൊച്ചി: കൊച്ചിയുടെ വശ്യതയിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നെഫര്‍റ്റിറ്റി കപ്പല്‍ ഉല്ലാസ യാത്ര പുനാരാംഭിച്ചു. കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കായലിന്റെയും കടലിന്റെയും സൗന്ദര്യമാസ്വദിക്കാനൊരുക്കിയ കപ്പലാണ് നെഫര്‍റ്റിറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടു തവണയായി മാസങ്ങളോളമാണ് കപ്പല്‍ നിര്‍ത്തിയിട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ സൗത്ത് ഇന്ത്യയിലെ ഏക ആഴക്കടല്‍ ഉല്ലാസ സംരംഭമാണ്.
വീണ്ടുമുള്ള യാത്രയില്‍ കപ്പലില്‍ നിറയെ വിനോദസഞ്ചാരികളുണ്ട്. പലരും കോവിഡിന്റെ നിയന്ത്രണം കുറയാന്‍ കാത്തിരിക്കുകയാണ്. സഞ്ചാരികള്‍ നിറഞ്ഞതോടെ അധികൃതര്‍ക്കും സന്തോഷത്തിലാണ്. ഓണ്‍ലൈനിലൂടെയാണ് ബുക്കിംഗ്. കൊച്ചി കായലിലിലൂടെ 18 നോട്ടിക്കല്‍ മൈല്‍ ആഴക്കടല്‍ വരെ സഞ്ചരിച്ച് തിരികെയെത്തുന്ന നാല് മണിക്കൂര്‍ കപ്പല്‍ യാത്രയാണ് നെഫര്‍റ്റിറ്റി നല്‍കുന്നത്. അതും പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ.
വിവാഹവും ബിസിനസ് പാര്‍ട്ടിയുമടക്കമുള്ള എന്തു ചടങ്ങുകളും ആഴക്കടലില്‍ വെച്ച് നെഫര്‍റ്റിറ്റിയില്‍ നടത്താം. 125 പേരടങ്ങിയ സംഘത്തിന് നിശ്ചിത നിരക്ക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വിനോദസഞ്ചാരികളെയും കോണ്ട് മൂന്നു ദിവസം മാത്രമാണ് ഓരോ ആഴ്ച്ചയും കപ്പല്‍ ആഴകടലില്‍ പോവുക. കോവിഡ് നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവായാല്‍ ഇത് മുഴുവന്‍ ദിവസവും ആക്കുന്നതിനെകുറിച്ചും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.