സംഘടനാ ദൗര്‍ബല്യം: കേരളത്തില്‍ സമഗ്ര സാമൂഹിക സര്‍വേ നടത്താന്‍ ആര്‍.എസ്.എസ്

സംഘടനാ ദൗര്‍ബല്യം: കേരളത്തില്‍ സമഗ്ര സാമൂഹിക സര്‍വേ നടത്താന്‍ ആര്‍.എസ്.എസ്

തിരുവനന്തപുരം: കേരളത്തിൽ സമഗ്ര സാമൂഹിക സർവേ നടത്താൻ ഒരുങ്ങി ആർ.എസ്.എസ് സംഘടനാ ദൗര്‍ബല്യമാകുന്ന സാഹചര്യത്തിലാണ് സർവേ നടത്താൻ ഒരുങ്ങുന്നത്.

എന്നാൽ സംഘടനയ്ക്ക് കൂടുതൽ ശാഖകളും പ്രവർത്തകരുമുണ്ടെങ്കിലും സമൂഹത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ആർ.എസ്.എസ് രൂപവത്കരിച്ചിട്ട് നൂറുവർഷം തികയുന്ന 2025-ൽ കൈവരിക്കേണ്ട സംഘടനാവികാസം സംബന്ധിച്ച ആസൂത്രണത്തിനും സർവേ വിവരങ്ങൾ ഉപയോഗിക്കും.

സേവന-പ്രചാരണ പ്രവർത്തനങ്ങൾ, സാമൂഹിക സമ്പർക്കം എന്നിവയിൽ കാര്യക്ഷമതയില്ലെന്നാണ് കണ്ടെത്തൽ. നേതൃത്വംപറയുന്ന കാര്യങ്ങൾ ചെയ്തുപോവുകമാത്രമാണ് കേരളത്തിലെ രീതി. ഇത് മാറ്റിയെടുത്താലേ കേരളത്തിൽ ചലനമുണ്ടാക്കാനാകൂ എന്ന് ദേശീയനേതൃത്വം പറയുന്നു.

പട്ടികജാതി കോളനികൾ, വായനശാലകൾ, സഹകരണ സ്ഥാപനങ്ങൾ, സേവാകേന്ദ്രങ്ങൾ, അനാഥാലയങ്ങൾ തുടങ്ങി സാമൂഹികരംഗത്തെ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ, ഹൗസിങ് കോളനികൾ എന്നിവയുടെ കണക്കെടുപ്പും നടത്തും. ഓരോ പ്രദേശത്തും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന തൊഴിൽ ഏതാണെന്ന് കണ്ടെത്തണമെന്നാണ് മറ്റൊരു നിർദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.