സിനോഫാം വാക്സിനെടുത്തവർക്ക് പൊതുസ്ഥലങ്ങളിലേക്കുളള പ്രവേശനം; അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധം

സിനോഫാം വാക്സിനെടുത്തവർക്ക് പൊതുസ്ഥലങ്ങളിലേക്കുളള പ്രവേശനം; അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധം

അബുദബി: എമിറേറ്റില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് സിനോഫാം വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞും ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഇനി മുതല്‍ അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസുണ്ടാവില്ല. സിനോഫാം വാക്സിന്റെ രണ്ടാം ഡോസെടുത്ത് ആറുമാസം കഴി‍ഞ്ഞവർ പ്രതിരോധ ശേഷി വ‍ർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 20 നകം ബൂസ്റ്റ‍ർ ഡോസ് സ്വീകരിക്കണമെന്ന് അബുദബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസ്റ്റാസ്റ്റർ കമ്മിറ്റിയാണ് നിർദ്ദേശം നല്‍കിയത്.

പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് എമിറേറ്റില്‍ അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് നിർബന്ധമാണ്. സെപ്റ്റംബർ 20 നുളളില്‍ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. അബുദബി ഹെല്‍ത്ത് സർവ്വീസ് കേന്ദ്രങ്ങളായ സേഹയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ബൂസ്റ്റർ ഡോസുകള്‍ എടുക്കാവുന്നതാണ്.

സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിനോ, സിനോഫാം വാക്സിനോ സ്വീകരിക്കാവുന്നതാണ്. ഫൈസർ വാക്സിനെടുത്തവർക്ക് പ്രതിരോധശേഷിയുണ്ടെങ്കില്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍, ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.