ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം: സര്‍ക്കാര്‍ നിലപാട് ഭയപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം: സര്‍ക്കാര്‍ നിലപാട് ഭയപ്പെടുത്തുന്നതെന്ന് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിതര്‍ക്ക പ്രശ്നത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ നിസഹായവസ്ഥ ഭയപ്പെടുത്തുന്നതാണെന്നായിരുന്നു ഹൈക്കോടതി പരാമര്‍ശം. കോടതി ഉത്തരവിട്ടാല്‍ അത് നടപ്പാക്കണ്ട സംവിധാനം സര്‍ക്കാരിനുണ്ട്. എന്നാല്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്നവും അക്രമവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നു. എല്ലാ സംവിധാനങ്ങളും ഉള്ള സര്‍ക്കാരിന്റെ ഈ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിലാണെന്നും കോടതി വിലയിരുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഈ മാസം 29ന് മുമ്പ് നിലപാട് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്സ് പള്ളി കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.