തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് മുന്നറിയിപ്പ് ചര്‍ച്ചയായ പശ്ചാത്തലത്തില്‍ വിവിധ മത നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ അധ്യക്ഷതയില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് യോഗം നടക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുന്നില്ല എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ മത നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനുമിടയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ വിളിച്ചു ചേര്‍ത്ത യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ലത്തീന്‍ സഭ ആര്‍ച്ചുബിഷപ് സൂസൈ പാക്യം, ധര്‍മരാജ് റസാലം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, പാണക്കാട് മുനവറലി തങ്ങള്‍, സ്വാമി ഗുരു രത്നം ജ്ഞാനതപസി, ഇസ്ലാം മത പണ്ഡിതന്‍ ഹുസൈന്‍ മടവൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയങ്ങളും ഇതേപ്പറ്റി പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായിട്ടുള്ള തര്‍ക്കങ്ങളും പരിഹരിക്കുക, സാമുദായിക സൗഹാര്‍ദ അന്തരീക്ഷം തകരാതിരിക്കാനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.