മുടി മറയ്ക്കാത്ത യുവതികളുടെ നൃത്തം 'ഹറാം' : ഐ.പി.എല്‍ സംപ്രേഷണം തടഞ്ഞ് താലിബാന്‍

മുടി മറയ്ക്കാത്ത യുവതികളുടെ നൃത്തം 'ഹറാം' : ഐ.പി.എല്‍ സംപ്രേഷണം തടഞ്ഞ് താലിബാന്‍


കാബൂള്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് അഫ്ഗാനിസ്താനില്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍. പ്രോഗ്രാമിംഗ് സമയത്ത് സംപ്രേഷണം ചെയ്യാന്‍ സാധ്യതയുള്ള 'ഇസ്ലാം വിരുദ്ധ ഉള്ളടക്കങ്ങള്‍' കാരണമാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് താലിബാന്‍ അറിയിച്ചു. ക്രിക്കറ്റ് ഭ്രമം ഏറെയുള്ള രാജ്യമാണ് കുറേക്കാലമായി അഫ്ഗാന്‍ എന്നത് താലിബാന്‍ ഗൗനിക്കുന്നേയില്ല.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മീഡിയ ചെയര്‍മാനും മാദ്ധ്യമപ്രവര്‍ത്തകനുമായ എം. ഇബ്രാഹിം മൊമാന്‍ദാണ് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം ട്വീറ്റ് ചെയ്തത്. അതേ സമയം അഫ്ഗാന്‍ പുരുഷ ടീം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുണൈറ്റഡ് അറബ് എമിറേറ്റിലും ഒമാനിലും ടി 20 ലോകകപ്പ് കളിക്കും.

കളി്ക്കിടയില്‍ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നു; മുടി മറയ്ക്കുന്നില്ല ഇവരാരുമെന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് താലിബാന്‍ പറയുന്നു . താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനില്‍ മിക്ക കായിക വിനോദങ്ങളും, സ്ത്രീകളുടെ കായിക മത്സരങ്ങളും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങള്‍ പൊതു വധശിക്ഷാ വേദികളായി ഉപയോഗിക്കുകയാണിപ്പോള്‍ താലിബാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.