ലണ്ടന്‍:സുരക്ഷാ കാരണങ്ങളാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത മാസത്തെ പാകിസ്താന്‍ പര്യടനം റദ്ദാക്കി. ന്യൂസിലാന്‍ഡ് ടീമിന്റെ പാക് പര്യടനവും ഇതേ കാരണത്താല്‍ ഉപേക്ഷിച്ചിരുന്നു.ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ കടുത്ത ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തി. വെറുതെ ഒഴികഴിവുകള്‍ പറഞ്ഞ് ഇംഗ്ലണ്ട് 'അവരുടെ ക്രിക്കറ്റ് കൂട്ടായ്മയിലെ ഏറ്റവും വേണ്ടപ്പെട്ട അംഗത്തെ പരാജയപ്പെടുത്തി'യെന്ന് റമീസ് രാജ ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര രഹസ്യാന്വേഷണ സേവന വിഭാഗങ്ങള്‍ കൈമാറിയ വിശ്വസനീയമായ സുരക്ഷാ ഭീഷണി റിപ്പോര്‍ട്ടുകള്‍ മാനിച്ചാണ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയതെന്ന് പ്രാധാനമന്ത്രി ജെസിന്താ ആര്‍ഡേണ്‍ വ്യക്തമാക്കിയിരുന്നു.'ഈ മേഖലയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.'
ഏറ്റവും ആവശ്യമുള്ളപ്പോള്‍ ഇംഗ്ലണ്ട് അവരുടെ ക്രിക്കറ്റ് സാഹോദര്യത്തിലെ അംഗത്തെ തഴഞ്ഞിരിക്കുന്നവെന്ന് മുന്‍ അന്താരാഷ്ട്ര ബാറ്റ്‌സ്മാനായ റമീസ് രാജ പരിതപിച്ചു.ഒഴികഴിവുകളില്ലാതെ കളിക്കാന്‍ ടീമുകള്‍ അണിനിരക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ടീമായി പാക് ടീം മാറാനുള്ള ഉണര്‍വ് ഇതോടെ തങ്ങള്‍ക്കു കൈവരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.കോവിഡ് ബാധിച്ച വേനല്‍ക്കാലത്ത് യുകെയിലേക്ക് ടെസ്റ്റ് കളിക്കാന്‍ ടീമിനെ അയച്ച പിസിബിയോടുള്ള നന്ദി പ്രകടനമായി കഴിഞ്ഞ നവംബറില്‍ ക്രമീകരിച്ച പര്യടനമാണ് റദ്ദാക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.