ദുബായ് / കൽപറ്റ: തിരുവോണം ബമ്പർ തനിക്കാണെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് എല്ലാവരോടും പ്രതികരിച്ചതെന്ന് സൈതലവി. താന്‍ പണം നല്‍കി എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പറായ 12 കോടി രൂപ അടിച്ചതെന്ന് സുഹൃത്ത് അഹമ്മദ് പറഞ്ഞിരുന്നു.വീട്ടിലേക്ക് ടിക്കറ്റ് എത്തിക്കുമെന്നും മറ്റ് നടപടിക്രമങ്ങള്‍ക്ക് വീട്ടുകാരുമായി പോകാമെന്നും പറഞ്ഞിരുന്നുവെന്നും പറ്റിച്ചതാണെന്ന് മനസിലായില്ലെന്നും സൈതലവി പറഞ്ഞു.
തിരുവോണം ബമ്പർ മരട് സ്വദേശി ജയപാലനാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മനസിലായതെന്നും അദ്ദേഹം പ്രതികരിച്ചു. 11 ന് ഗൂഗിള്‍ പെ വഴി പണം അയച്ചതിന്‍റെ തെളിവുകളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. തനിക്കും, വീട്ടുകാർക്കും വലിയ സങ്കടവും നാണക്കേടുമായെന്നും സൈതലവി പറഞ്ഞു.
എന്നാൽ ഓണം ബംപര്‍ അടിച്ചുവെന്നറിയിച്ച് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് വാട്സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്ന് സുഹൃത്ത് അഹമ്മദ്. സെയ്തലവിക്കു ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യിൽ ഇല്ലെന്നും അഹമ്മദ് പറഞ്ഞു. ഒരാള്‍ സമൂഹമാധ്യമത്തിൽ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. സുഹൃത്ത് വഴി ടിക്കറ്റെടുത്തെന്ന് സെയ്തലവി നുണ പറയുകയാണെന്നും അഹമ്മദ് പറയുന്നു.
അതേസമയം, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ പറഞ്ഞു. വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയിൽ ഉൾപ്പെടുത്തും. കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചതിൽ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയിയെന്നും ബഷീർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.