തിരുവനന്തപുരം: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണങ്ങളുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അത്തരം ചതിക്കുഴിയില്‍പ്പെട്ട നിരവധി പെണ്‍കുട്ടികള്‍ തിരുവനന്തപുരത്തുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്. നാര്‍ക്കോട്ടിക് ജിഹാദില്‍പ്പെട്ട ഒരു ആണ്‍കുട്ടിയടക്കം 52 പേരുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
പെണ്‍കുട്ടികള്‍ തിരുവനന്തപുരത്ത് ഒരുമിച്ച് താമസിക്കുകയാണെന്നും വി.വി രാജേഷ് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടോയെന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ സംശയം പ്രകടിപ്പിച്ച സിപിഎം എംഎല്‍എ പി.പി ചിത്തരഞ്ജനെ അവിടം സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിച്ച് ബോധ്യപ്പെടാന്‍ താന്‍ ക്ഷണിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.
വി. വി രാജേഷിന്റെ കുറിപ്പ്:
''നാര്‍ക്കോട്ടിക്, ലൗ ജിഹാദ് വിഷയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന ഈ വേളയില്‍ 18-9-2021 (ശനിയാഴ്ച ) ന് മനോരമ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടോയെന്ന് LDF MLA ശ്രീ. P.P ചിത്തരഞ്ചന്‍ സംശയം പ്രകടിപ്പിച്ചു.
ഇത്തരം ചതിക്കുഴിയില്‍ വീണ് പോയ 38 പെണ്‍കുട്ടികള്‍ തിരുവനന്തപുരം ജില്ലയില്‍ ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും നമുക്കൊരുമിച്ച് അവിടേയ്ക്ക് പോയി അവരുടെ ജീവിതാനുഭവങ്ങള്‍ കേള്‍ക്കാമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 20.9.2021 നും, 1.10.2021 നുമിടയ്ക്ക് അദ്ദേഹത്തിന് സൗകര്യ പ്രദമായ എത് ദിവസവും ഞാന്‍ തയ്യാറാണെന്നു കൂടി ഞാനറിയിച്ചു. അദ്ദേഹവും തയ്യാറാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്തായാലും കാത്തിരിക്കാം.
LDF MLA യെ കൊണ്ട് ചെന്നോട്ടെയെന്ന് അവരോട് ചോദിക്കുവാന്‍ ഇന്ന് ഞങ്ങള്‍ ആ സഹോദരിമാര്‍ താമസിക്കുന്ന സ്ഥലത്ത് പോയിരുന്നു. 38 അല്ല ഇപ്പോള്‍ അവിടെ 52 പേരുണ്ട്, നാര്‍ക്കോട്ടിയ്ക്ക് ജിഹാദില്‍ നിന്ന് രക്ഷ നേടിയെത്തിയ ഒരാണ്‍കുട്ടിയുമുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് പെണ്‍മക്കള്‍, ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുന്നതിനിടയ്ക്ക് രക്ഷപെട്ടവര്‍, മറ്റൊരാള്‍ ബാംഗ്‌ളൂര്‍ സ്വദേശിനി ഇങ്ങനെ പോകുന്നു ആ നീണ്ട നിര.
ഞങ്ങള്‍ മനസിലാക്കിയ ഒരു കാര്യം ഇവിടെ സൂചിപ്പിയ്ക്കട്ടെ, ഇന്നവിടെക്കണ്ട എല്ലാ പെണ്‍കുട്ടികളും മികച്ച വിദ്യാഭ്യാസം നേടിയവരോ, മികച്ച course കള്‍ പഠിക്കുന്നവരോ ആണ്. സാഹിത്യം, ബയോടെക്‌നോളജി, എല്‍എല്‍ബി, മെഡിക്കല്‍ എഞ്ചിനീയറിംഗ്, വിവിധ ഡിഗ്രി കോഴ്‌സുകള്‍, അദ്ധ്യാപികമാര്‍,+2 വിദ്യാര്‍ത്ഥിനികള്‍ അങ്ങനെ ഓരോ വീട്ടിലും കണ്ണിലെ കൃഷ്ണമണിപോലെ കാത്ത് സൂക്ഷിച്ച് വളര്‍ത്തിയ മിടുമിടുക്കികള്‍. ഇവിടെ എത്തിയില്ലായിരുന്നെങ്കില്‍ ലോകത്തിന്റെ ഏതോ കോണില്‍ എതെങ്കിലും തരത്തില്‍..... എന്തെങ്കിലുമാകാമായിരുന്നവര്‍. 52 കുടുംബങ്ങളുടെ ശേഷി്ക്കുന്ന ജീവിതവും നരകതുല്യമായെനെ.
ഏകദേശം ഒരു പതിറ്റാണ്ടായി ഇങ്ങനെ ചതിക്കുഴിയില്‍പ്പെട്ടു പോയ സഹോദരിമാര്‍ ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു തുമ്പത്ത്, തലസ്ഥാന ജില്ലയിലുണ്ടെന്ന് അഞ്ചര വര്‍ഷം കൊണ്ട് ഈ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ MLA യൊ, ആ പാര്‍ട്ടിയൊ, സംസ്ഥാന സര്‍ക്കാരൊ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍, ഈ നിഷക്കളങ്കരായ കുട്ടികളെ കെണിയില്‍പ്പെടുത്തിയവരെ കണ്ട് പിടിച്ച് ജയിലിലടയ്ക്കാനും, ഇവര്‍ക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനും സാധിച്ചില്ലെന്നു പറഞ്ഞാല്‍ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിന്റെ വളര്‍ത്തമ്മയും, അച്ഛനും ഈ ഗവണ്‍മെന്റും, LDF പാര്‍ട്ടികളുമാണെന്ന് സമ്മതിക്കലാകും.
ഈ ജീവിക്കുന്ന ഉദാഹരണം ഘഉഎ ഭരിക്കുമ്പോള്‍ MLA യെ ബോധ്യപ്പെടുത്തുവാന്‍ ബിജെപി തിരു: ജില്ലാക്കമ്മിറ്റി വേണ്ടി വന്നു. ഒരിക്കല്‍ അബദ്ധത്തില്‍ മതപരിവര്‍ത്തനത്തിന് വിധേയരായി തിരികെയെത്തി ഇപ്പോള്‍ ലൗ, നാര്‍ക്കോട്ടിക് ജിഹാദുകളില്‍പ്പെട്ട പെണ്‍കുട്ടികളെ നേര്‍വഴിക്ക് നയിക്കുവാന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറിയ ധീരയായ സഹോദരിമാര്‍ ഒ.ശ്രുതിയും, ചിത്ര ജി കൃഷ്ണനുമടങ്ങുന്ന വരുമായി വര്‍ഷങ്ങളായുള്ള പരിചയമുണ്ട്.
ഇന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, തിരു: ജില്ലാ പ്രസിഡന്റ് ഞ സജിത് എന്നിവരുമൊന്നിച്ച് ഇവരുടെ താമസ സ്ഥലത്ത് പോയി ഉച്ചഭക്ഷണം കഴിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം സംസാരിച്ചു, അവരുടെ മുന്നേറ്റം സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നല്കുന്നതെന്ന് പറഞ്ഞു. നിശബ്ദമായി, ശാന്തനായി, ദൃഢനിശ്ചയത്തോടെ ഈ പെണ്‍കുട്ടികളെ മക്കളായി, സഹോദരിമാരായിക്കണ്ട് ഇവര്‍ക്ക് വഴികാട്ടുന്ന ആര്‍ഷവിദ്യാ സമാജത്തിന്റെ അചാര്യന്‍ ശ്രീ മനോജ് ജിയോട് അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇങ്ങ് ലോകത്തിന്റെ ഒരു കോണില്‍, കേരളത്തിലെ ഒരു ഗ്രാമത്തിലിരുന്നിവര്‍ നിശബ്ദമായി ചെയ്യുന്ന ഈ പ്രവര്‍ത്തനം ലോകത്തിന്റെ പല ഭാഗത്തും മതപരിവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി നാളെ വളര്‍ന്നു വരും എന്ന കാര്യം ഉറപ്പാണ്. പൊതു സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് വളരെയധികം സ്വാധീനമുണ്ട്. മികച്ച വനിതാ വാര്‍ത്താ അവതാരകരുള്ള നാടാണ് കേരളം.
നിഷാ പുരുഷോത്തമന്‍, ഷാനി പ്രഭാകര്‍, സ്മൃതി പരുത്തിക്കാട്, ശ്രീജാ ശ്യാം, മാതു, സിന്ധു സൂര്യകുമാര്‍, ശാലിനി ശിവദാസ്, രജനി ആ നിര ഇനിയും നീളും. നിങ്ങളെയൊക്കെപ്പോലെ സ്വന്തം പ്രവര്‍ത്തന മേഖലയിലൂടെ സമൂഹത്തിന് ഏറെ സംഭാവന ചെയ്യാന്‍ കഴിയുന്ന ഇനിയും സാധ്യതകളുള്ള മിടുമിടുക്കികളാണവര്‍. ശ്രുതിയെയും, ചിത്രയെയും, ആതിരയെയുമൊക്കെ നിങ്ങള്‍ എപ്പോഴെങ്കിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു.
വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ ഇവിടെ പരാമര്‍ശിച്ചത് ഞങ്ങള്‍ പുരുഷന്മാരോട് പറയുന്നതിനെക്കാള്‍ നിങ്ങളോട് സംസാരിക്കുവാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. സമൂഹത്തില്‍ അഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയൊരു പങ്കുണ്ട്. ചിത്രയും, ആതിരയും, ശ്രുതിയുമൊക്കെയെഴുതിയ പുസ്തകങ്ങള്‍ നല്കിയാണ് ആചാര്യന്‍ ശ്രീ കെ.ആര്‍ മനോജ് ജി ഞങ്ങളെ യാത്രയാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.