രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ഒരു കോടിയിലധികം കേസുകള്‍; നീതി നടപ്പാക്കുന്നതില്‍ മുന്‍ നിരയില്‍ കേരളമെന്ന് എന്‍സിആര്‍ബി

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത് ഒരു കോടിയിലധികം കേസുകള്‍; നീതി നടപ്പാക്കുന്നതില്‍ മുന്‍ നിരയില്‍ കേരളമെന്ന് എന്‍സിആര്‍ബി

ന്യുഡല്‍ഹി: രാജ്യത്തെ വിവിധ കോടതികളില്‍ ഒരു കോടിയില്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. നീതി നടപ്പാക്കുന്നതില്‍ മുന്‍ നിരയില്‍ കേരളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരതമ്യേന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമയബന്ധിതമായി വിചാരണകള്‍ നടക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നീതി നടപ്പാക്കുന്നത് വൈകുന്നു. ബീഹാര്‍ ആണ് ഏറ്റവും കൂടുതല്‍ കേസുകള്‍ വിചാരണ നടത്താതെ മാറ്റി വെച്ചിരിക്കുന്ന സംസ്ഥാനം.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ പഠനത്തിലാണ് 1.31 കോടി ക്രിമിനല്‍ കേസുകള്‍ രാജ്യത്തെ വിവിധ കോടതികളിലായി നീതി പ്രതീക്ഷിച്ച് കെട്ടി കിടക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ വിചാരണ പൂര്‍ത്തിയാകാത്ത കേസ് 31 ലക്ഷത്തോളം കൂടി. 2017ല്‍ 99.7 ലക്ഷം കേസാണ് കോടതിയിലുണ്ടായിരുന്നത്. തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ ഈ കാലയളില്‍ 86.5 ശതമാനത്തില്‍ നിന്ന് 93.8 ശതമാനമായി ഉയര്‍ന്നു.

മൂന്നു വര്‍ഷത്തിനിടെ വിചാരണ പൂര്‍ത്തിയായത് എട്ട് ലക്ഷം കേസില്‍ മാത്രം. 2020ല്‍ 29.11 ലക്ഷം കേസ് കോടതിയിലെത്തി. നീതി ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. ക്രിമിനല്‍ കേസുകളില്‍ കൂടുതല്‍ പേര്‍ ശിക്ഷിക്കപ്പെടുന്നത് കേരളത്തിലാണ്. കേരളത്തിന്റെ ശിക്ഷ നിരക്ക് 74.8 ശതമാനമാണ്. രാജ്യത്തെ മൊത്തം ശിക്ഷാ നിരക്ക് 59.2 ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019ല്‍ 50.4 ശതമാനമായിരുന്നു.

ആന്ധ്രയില്‍ ശിക്ഷ നിരക്ക് 69.7ഉം തമിഴ്നാട്ടില്‍ 66 ശതമാനവുമാണ്. അതേസമയം, ബംഗാളില്‍ പ്രതിചേര്‍ക്കുന്നവരില്‍ 86.6 ശതമാനം പേര്‍ക്കും ശിക്ഷ ലഭിക്കുന്നില്ല. ശിക്ഷ നിരക്ക് കേവലം 13.4 മാത്രം. ബിഹാറില്‍ 30.5 ശതമാനമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമേന്യ വിചാരണ വേഗത്തിലാണെന്നും എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രപ്രദേശിലെ കോടതികളില്‍ വിചാരണ കാത്ത് കിടക്കുന്നത് 68.8 ശതമാനം കേസാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.