'സമാന നയം ഇന്ത്യയും സ്വീകരിക്കും'; ബ്രിട്ടന്റെ വാക്സിന്‍ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

'സമാന നയം ഇന്ത്യയും സ്വീകരിക്കും'; ബ്രിട്ടന്റെ വാക്സിന്‍ നിലപാടിനെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യുഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കോവിഷീല്‍ഡ് വാക്സിന്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ കത്ത് നല്‍കി. സമാന വാക്സിന്‍ നയം ഇന്ത്യയും സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

കൊവിഷീല്‍ഡിന്റെയോ കൊവാക്സിന്റേയോ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും യുകെയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയാണ് ബ്രിട്ടന്റെ നടപടി. ഒരു വാക്‌സിന്‍ പോലും സ്വീകരിക്കാത്തവര്‍ക്കുള്ള അതേ നിയന്ത്രണമാണ് ഇന്ത്യന്‍ വാക്‌സിന്‍ സ്വീകരിച്ചവരും ബ്രിട്ടനില്‍ തുടരേണ്ടത്.

അടുത്ത വര്‍ഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരുമെന്നാണ് ബ്രിട്ടണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വാക്സിന്‍ അംഗീകരിക്കാത്തത് വംശീയതയാണെന്ന ആരോപണവും ശക്തമാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.