കൊച്ചി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമില്‍ തട്ടമിടാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ഥിനിയുടെ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേരള പൊലീസിന്റെ മാതൃകയിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. പൊലീസ് സേനക്ക് പൊതുവായ യൂണിഫോം ആണ് നിലവില്‍ ഉള്ളതെന്നും സര്‍ക്കാര്‍ ധരിപ്പിച്ചു.
ഇതില്‍ മതപരമായ മുദ്രകള്‍ അനുവദിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരിക്ക് ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് തീര്‍പ്പാക്കി.
മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകള്‍ പൂര്‍ണമായി മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ വിസമ്മതിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.