ക്രൈസ്തവ വിശ്വാസികളെ അവിടെ നിന്ന് തുരത്തുമെന്ന് തീവ്ര ഹിന്ദുത്വ വാദികള്‍ മുന്നറിയിപ്പ് നല്‍കിരുന്നെങ്കിലും വിശ്വാസം ഉപേക്ഷിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ലായിരുന്നുവെന്ന് നിതീഷ് കുമാറിന്റെ സഹോദരന്‍ സഞ്ജീത്ത് കുമാര്‍ പറഞ്ഞു.
പാറ്റ്‌ന: ബിഹാറില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ ആസിഡ് ആക്രമണത്തിന് വിധേയനായ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാര്‍ എന്ന പതിനാറുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിന് സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് കുമാര്‍ ആക്രമിക്കപ്പെട്ടത്. ഉടന്‍ തന്നെ പാട്‌നയിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബൈക്കിലെത്തിയ അക്രമികള്‍ നടത്തിയ ആസിഡ് ആക്രമണത്തില്‍ നിതീഷ് കുമാറിന്റെ ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ 15 ശതമാനം ആഴത്തിലുള്ളതാണ്. കുട്ടിയുടെ ശരീരത്തിലെ അവശേഷിക്കുന്ന തൊലി എടുത്ത് പൊള്ളലേറ്റ ഭാഗങ്ങളില്‍ വച്ചുപിടിപ്പിക്കുക എന്നൊരു മാര്‍ഗമാണ് അവശേഷിക്കുന്നത്.
എന്നാല്‍ ശരീരത്ത് പൊള്ളല്‍ ഏല്‍ക്കാത്ത വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് വെല്ലുവിളിയാണെന്ന് നിതീഷിനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെ.എന്‍ തിവാരി പറഞ്ഞു. ദേവാലയത്തിലെ ശുശ്രൂഷകളില്‍ സജീവ സാന്നിധ്യമായിരുന്നു നിതീഷ് കുമാര്‍. എന്നാല്‍ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിന് ഒരു മാസം മുമ്പ് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ അവിടെനിന്ന് തുരത്തുമെന്ന് തീവ്ര ഹിന്ദുത്വ വാദികള്‍ മുന്നറിയിപ്പ് നല്‍കിയ കാര്യം നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാര്‍ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും വിശ്വാസം ഉപേക്ഷിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ലായിരുന്നുവെന്നും സഞ്ജീത്ത് പറഞ്ഞു.
ഇവരുടെ കുടുംബം രണ്ടു വര്‍ഷം മുമ്പാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്നത്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.