തൂപ്പു ജോലിയില്‍ നിന്ന് അസിസ്റ്റന്റ് എന്റമോളജിസ്റ്റിലേക്ക്; ഇത് പ്രതിസന്ധികളില്‍ തളരാത്ത ജീവിത്തിന് ലഭിച്ച സമ്മാനം

തൂപ്പു ജോലിയില്‍ നിന്ന് അസിസ്റ്റന്റ് എന്റമോളജിസ്റ്റിലേക്ക്; ഇത് പ്രതിസന്ധികളില്‍ തളരാത്ത ജീവിത്തിന് ലഭിച്ച സമ്മാനം

ഹൈദരാബാദ്: പ്രതിസന്ധികളില്‍ തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. പ്രതീക്ഷ കൈവിടാതെ ജീവിതത്തെ നേരിടുമ്പോള്‍ നിനച്ചിരിക്കാത്ത നേരത്ത് ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകും. അത്തരത്തില്‍ ദൈവത്തിന്റെ അദൃശ്യ ഇടപെടലാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ തൂപ്പു ജോലിയില്‍ നിന്ന് രജിനിയെ അസിസ്റ്റന്റ് എന്റമോളജിസ്റ്റിലേക്ക് എത്തിച്ചത്.

ജീവിതം ദാരിദ്ര്യം കവര്‍ന്നപ്പോഴും പഠനം മുടക്കാന്‍ രജനി തയ്യാറായിരുന്നില്ല. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അര്‍ഹമായ തൊഴില്‍ ലഭിക്കാതിരുന്നിട്ടും രജനിയ്ക്ക് ഒന്നിലും പരിഭവം ഉണ്ടായിരുന്നില്ല. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജിഎച്ച്എംസിയില്‍ തൂപ്പുകാരിയായി.

ഒടുവില്‍ രജനിയെ തേടി ആ സൗഭാഗ്യം എത്തി. രജനിയുടെ ദുരവസ്ഥ മനസിലാക്കി തെലങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി കെടി രാമ റാവു ജോലി വാഗ്ദാനം ചെയ്തത് രംഗത്തെത്തി. എം.എസ്.സി ഓര്‍ഗാനിക് കെമിസ്ട്രിയിലായിരുന്നു രജിനി ബിരുദാനന്തര ബിരുദം നേടിയത്. ഒരു പത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് മന്ത്രി രജിനിയെക്കുറിച്ച് അറിയുന്നത്.

വാറങ്കല്‍ ജില്ലയില്‍ കര്‍ഷക കുടുംബത്തിലാണ് രജിനിയുടെ ജനനം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും ഒന്നാം ക്ലാസ്സോടെയാണ് രജിനി എം എസ് സി പാസായത്. തുടര്‍ന്ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിയ്ക്ക് യോഗ്യത നേടി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ പിഎച്ചഡി സ്വപ്‌നം ഉപേക്ഷിക്കേണ്ടി വന്നു.

രണ്ട് കുട്ടികളുടെ അമ്മയായ രജനി ഒരു ജോലി എന്ന സ്വപ്നം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ഭര്‍ത്താവ് രോഗിയായതോടെ പച്ചക്കറി വില്‍പ്പനയിലേക്ക് തിരിഞ്ഞെങ്കിലും മതിയായ വരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് ജിഎച്ച്എംസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൂപ്പു തൊഴിലില്‍ ചെയ്യുകയായിരുന്നു. തന്നെ തേടിയെത്തിയ സൗഭാഗ്യത്തിന് കണ്ണീരോടെയാണ് രജനി നന്ദി അറിയിച്ചത്. പ്രതിസന്ധികള്‍ക്കെതിരെ പോരാടിയതിന് ദൈവം നല്‍കിയ സമ്മാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.