കോവിഡ് മാനദണ്ഡ ലംഘനം; പിഴയിനത്തില്‍ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ

കോവിഡ് മാനദണ്ഡ ലംഘനം; പിഴയിനത്തില്‍ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ

തിരുവനന്തപുരം: കോവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിഴയിനത്തില്‍ പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. കഴിഞ്ഞ വര്‍ഷം ജൂലായ് 16 മുതലാണ് പിഴ ഈടാക്കുന്നതിന്റെ കണക്കുകള്‍ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ച്‌ തുടങ്ങിയത്.

അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പൊലീസിന്റെ പ്രതികരണം. എന്നാൽ പിഴ ഈടാക്കാന്‍ പൊലീസ് കുറഞ്ഞ പരിധി നിശ്ചയിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാകില്ലെന്നാണ് പ്രതികരണം.

അതേസമയം പൊതുജനത്തെ പിഴിഞ്ഞ് ഇത്തരത്തില്‍ പിഴ ഈടാക്കുന്നതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുജനത്തെ പിഴിഞ്ഞ് പിഴ ഈടാക്കാന്‍ പൊലീസിന് ടാര്‍ഗറ്റ് നല്‍കിയെന്നായിരുന്നു ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.