തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രന്റെ മൊഴികളില്‍ വൈരുധ്യം; വീണ്ടും ചോദ്യംചെയ്‌തേക്കും

തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രന്റെ മൊഴികളില്‍ വൈരുധ്യം; വീണ്ടും ചോദ്യംചെയ്‌തേക്കും

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരുള്‍പ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേര്‍ത്തത്.

കെ സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് നഗരത്തോട് ചേര്‍ന്ന സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ ശരിയാക്കിയതെന്ന് സുന്ദര മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹോട്ടലില്‍ താന്‍ താമസിച്ചിട്ടില്ലെന്നാണ് സുരേന്ദ്രന്റെ മൊഴി. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രന്‍ ഈ ഹോട്ടലില്‍ വന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

ആ സമയങ്ങളില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും സുരേന്ദ്രന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. അതേ ഫോണ്‍ തന്നെയാണ് സുരേന്ദ്രന്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. സുന്ദരയ്യയെ അറിയില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കുകയുണ്ടായി. മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.