അഫ്‌ഗാനിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് ഇന്ത്യയിലേക്ക് : ലക്‌ഷ്യം താലിബാൻ സർക്കാരിന്റെ നിലനിൽപ്പ്

അഫ്‌ഗാനിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് ഇന്ത്യയിലേക്ക് : ലക്‌ഷ്യം താലിബാൻ സർക്കാരിന്റെ നിലനിൽപ്പ്

ന്യൂ ഡൽഹി : ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിൻ അടങ്ങിയ കണ്ടെയ്നറുകൾ പിടിച്ചെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹെറോയിൻ മയക്കുമരുന്ന് വേട്ടയാണിതെന്ന് (ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിംഗ് സ്ഥാപനമാണ് കണ്ടെയ്നറുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്തത്. ടാൽകംപൌഡർ എന്ന വ്യാജേനയാണ് ഈ മയക്കുമരുന്ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസ്സൻ ഹുസൈൻ ലിമിറ്റഡ് സ്ഥാപനം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്ന് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്നും മുന്ദ്ര തുറമുഖത്തേക്ക് വരുന്നുണ്ട് എന്ന് വ്യക്തമായ വിവരം ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ചതിനെ തുടർന്നാണ് ഈ മുന്നേറ്റം നടത്തിയത്.

ആദ്യ കണ്ടെയ്നറിൽ നിന്ന് 1,999.58 കിലോഗ്രാം വീണ്ടെടുത്തപ്പോൾ, 988.64 കിലോഗ്രാം സാധനങ്ങൾ രണ്ടാമത്തെ കണ്ടെയ്നറിൽ കണ്ടെത്തി. മൊത്തം 2,988.22 കിലോഗ്രാം ഹെറോയിനാണ് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം പിടികൂടിയത്.  ഇതോടനുബന്ധിച്ച് ഗുജറാത്തിലെ ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിധാം, മാണ്ഡ്വി എന്നിവിടങ്ങളിൽ തിരച്ചിൽനടത്തി വരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ദക്ഷിണേന്ത്യയിൽ ഉൾപ്പടെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാരുടെ പങ്കും വെളിപ്പെട്ടിട്ടുണ്ട്

ജൂലൈയിൽ, നവി മുംബൈയിലെ നാവാ ഷെവാ തുറമുഖത്ത് ചില കണ്ടെയ്നറുകളിൽ നിന്ന് ഏകദേശം 300 കിലോഗ്രാം ഹെറോയിൻ ഡിആർഐ പിടിച്ചെടുത്തിരുന്നു. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്നാണ് ചരക്ക് ഉത്ഭവിച്ചത്. ടാൽക്കം പൗഡർ എന്ന ഭാവേനയാണ് ഈ മയക്കുമരുന്നുകൾ കടത്തുന്നത്.  ഇതേ തുറമുഖത്ത്, ഏജൻസി 2020 ആഗസ്റ്റിൽ 191 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പാകിസ്ഥാനിലെ ഗ്വാദറിൽ നിന്ന് ഇറാനിലെ ചബഹറിലൂടെ യാണ് മയക്കുമരുന്ന് ഇന്ത്യയിലെത്തിയത് . ആയുർവേദ ഉൽപന്നം എന്ന പറഞ്ഞുകൊണ്ടാണ് മുളകളോട് സാമ്യമുള്ള പെയിന്റ് ചെയ്ത പ്ലാസ്റ്റിക് പൈപ്പുകളിൽ ഹെറോയിൻ ഒളിപ്പിച്ചു കടത്തിയത്. ഡൽഹിയിലെ ദേരാവൽ നഗറിൽ സ്ഥിതി ചെയ്യുന്ന സർവിം എക്സ്പോർട്ട്സ് എന്ന കമ്പനിയാണ് ഇറക്കുമതി കമ്പനിക്കാർ.

ഇന്ത്യയിൽ നാർക്കോ ജിഹാദ് ഉണ്ട് എന്ന് ആദ്യമായി പ്രസ്താവിക്കുന്നത് 2016 ൽ പഞ്ചാബ് പോലീസിന്റെ പിടിയിലായ റംസാൻ എന്ന് പേരുള്ള പാകിസ്താനി മയക്കുമരുന്ന് കടത്തുകാരനാണ്. 'കാഫിറുകളുടെ'  യുവതലമുറയെ  നശിപ്പിക്കാൻ വേണ്ടിയാണ് അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ മയക്കുമരുന്ന് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പഞ്ചാബ് പോലീസിനോട് പറഞ്ഞു.

അഫ്‌ഗാനിൽ താലിബാന്റെ വരവോടുകൂടി മയക്കുമരുന്ന് വ്യാപാരത്തിന് ശക്തിയേറുകയാണ്. കാരണം അഫ്‌ഗാനിൽ സർക്കാരിന്റെ നിക്ഷേപങ്ങൾ ബൈഡൻ സർക്കാർ മരവിപ്പിക്കുകയും ലോക രാജ്യങ്ങൾ നൽകുന്ന ധനസഹായം നിറുത്തി വയ്ക്കുകയും ചെയ്തതോടു കൂടി താലിബാൻ സർക്കാരിന് നില നിൽക്കണമെങ്കിൽ മയക്കയുമരുന്നിൽ നിന്നുള്ള വരുമാനം കൂടിയേ തീരു. ജിഹാദിന്റെ ഭാഗമായി ഇന്ത്യയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മയക്കുമരുന്ന് വിറ്റഴിക്കുക എന്ന തന്ത്രമാണ് താലിബാൻ സ്വീകരിക്കുന്നത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.