കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് എം.ഡി ലോക്നാഥ് ബെഹ്‌റ. വിദ്യാര്‍ത്ഥികള്‍ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് നിരക്ക് ഇളവ് നല്‍കുന്നതിലും തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം എല്ലാ യാത്രക്കാര്‍ക്കും ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര അനുവദിക്കുമെന്നും ലോക്നാഥ് ബെഹ്‌റ അറിയിച്ചു.
കൊച്ചി മെട്രോ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 സെപ്റ്റംബര്‍ 18ന് നടത്തിയ കേക്ക് ഫെസ്റ്റിവല്‍ വന്‍വിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതിനെ തുടര്‍ന്ന് 24 ,25 തീയതികളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ടാറ്റൂ/ മെഹന്തി ഫെസ്റ്റ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.
പ്രതിഭാശാലികളായ കലാകാരന്മാര്‍ക്കുള്ള മികച്ച വേദിയാണിത്. താല്‍പ്പര്യമുള്ളവര്‍ക്ക് കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു ഇടപ്പള്ളി സ്റ്റേഷനില്‍ സൗജന്യമായി സ്ഥലം ബുക്ക് ചെയ്യാമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.