കാരുണ്യ സ്പർശം 2021: പ്രവാസികളായ ആതുര ശുശ്രൂഷകരെ ആദരിക്കാൻ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ്

കാരുണ്യ സ്പർശം 2021: പ്രവാസികളായ ആതുര ശുശ്രൂഷകരെ ആദരിക്കാൻ ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ്

കോട്ടയം: ചങ്ങനാശേരി അതിരൂപതയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന നഴ്‌സുമാരുടെ ആഗോള സംഗമമായ കാരുണ്യസ്പർശം - 2021 , ഒക്ടോബർ 2 ശനിയാഴ്ച് വൈകിട്ട് 4.30 ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത
മാർ ജോസഫ് പെരുംതോട്ടം ഉദ്‌ഘാടനം ചെയ്യും. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറ്കടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം , അസിസ്റ്റന്റ് ഡയറ്കടർ ഫാ. ജിജോ മാറാട്ടുകളം ചങ്ങനാശ്ശേരി ദേവമാതാ എഫ്‌സിസി പ്രൊവിൻഷ്യൽ സിസ്റ്റർ (ഡോ) ലിസ് മേരി , ലിറ്റി വർഗീസ് ,ബീന സോണി എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. കൂടാതെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും മീറ്റിംഗിൽ സംസാരിക്കുന്നതാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആതുര ശുശ്രൂഷ ചെയ്യുന്ന സഹോദരങ്ങളെ ആദരിക്കുകയും  അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഈ ഓൺലൈൻ മഹാ സംഗമം നടത്തുന്നതെന്ന് അതിരൂപതാ ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, ഷെവലിയാർ സിബി വാണിയപ്പുരക്കൽ എന്നിവർ അറിയിച്ചു.

കാരുണ്യ സ്പർശം - 2021 ന്റെ വിജയത്തിനായി ടെസി ഫിലിപ്പ് (യു എ ഇ) , ബീനാ സോണി (അയർലൻഡ്), സ്മിതമോൾ സോണി (അമേരിക്ക), വിൻസി കൊച്ചുമോൻ ( ഖത്തർ), ജിൻസി ട്വിങ്കിൾ (കാനഡ), ജെസ്സി ബോസ്കോ (ഖത്തർ), ബീനാ ജോബി (അമേരിക്ക), ജിൻസി ജോബൻ (ഒമാൻ), സുമം മഞ്ചു (ഓസ്‌ട്രേലിയ), സ്വാതി മേരി (മാൾട്ട ) എന്നിവരുടെ നേതൃത്വത്തിൽ  വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.

കാരുണ്യ സ്പർശത്തോട് അനുബന്ധിച്ച് നഴ്‌സിംഗ്‌ ജീവിതത്തിലെ മറക്കാനാവാത്ത ഹൃദയസ്പർശിയായ അനുഭവങ്ങൾ എഴുതി അയയ്ക്കാനും വീഡിയോ സന്ദേശമായി അയയ്ക്കാനും അവസരമുണ്ടായിരിക്കും. ഏറ്റവും നല്ല രചനകൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. മത്സര പരിപാടികൾക്ക്  രാജേഷ് കൂത്രപ്പള്ളി, സിസിലി ജോൺ എന്നിവർ നേതൃത്വം നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.