വേള്‍ഡ് കാര്‍ ഫ്രീ ഡേ: ഹരിയാന മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയത് സൈക്കിള്‍ ചവിട്ടി

വേള്‍ഡ് കാര്‍ ഫ്രീ ഡേ: ഹരിയാന മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തിയത് സൈക്കിള്‍ ചവിട്ടി

ചണ്ഡീഗഡ് : വേള്‍ഡ് കാര്‍ ഫ്രീ ഡേ ദിനത്തോട് അനുബന്ധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റില്‍ എത്തിയത് സൈക്കിളില്‍. എംഎല്‍എമാരും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സൈക്കിളില്‍ അനുഗമിച്ചു.

വര്‍ഷത്തില്‍ ഒരു ദിവസം കാറുകള്‍ ഉപയോഗിക്കാതെയുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാര്‍ രഹിത ദിനം അഥവാ വേള്‍ഡ് കാര്‍ ഫ്രീ ഡേ. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹരിയാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇലക്‌ട്രോണിക് വാഹന നയം കൊണ്ടുവരും.


ഇലക്‌ട്രോണിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് കാര്‍ ഫ്രീ ഡേയോട് അനുബന്ധിച്ച്‌ മുഖ്യമന്ത്രി ഇലക്‌ട്രോണിക് വാഹനങ്ങളുടെ പ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് 75 വര്‍ഷത്തിലേറെ പഴക്കമുള്ള മരങ്ങള്‍ സംരക്ഷിക്കുന്നതിന് പെന്‍ഷന്‍ സ്‌കീം പദ്ധതിയി ഏർപ്പെടുത്തുമെന്നും പ്രതിവര്‍ഷം 2500 രൂപ വീതം ജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രസ്താവിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.