ഇസ്ലാമാബാദ്: പാക് പര്യടനം ഉപേക്ഷിക്കാന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിനെ നിര്‍ബന്ധിതമാക്കിയ ഭീഷണി ഇന്ത്യയില്‍ നിന്നുമാണ് ഉത്ഭവിച്ചതെന്ന പാകിസ്താന്റെ ആരോപണം നുണയെന്ന് ഇന്ത്യ. അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിക്കാതെ സ്വന്തം രാജ്യത്ത് ഭീകരത വളരുന്നതു തടയാനാണ് പാകിസ്താന്‍ ശ്രമിക്കേണ്ടതെന്ന് ഇന്ത്യന്‍ വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ചത് ഇന്ത്യയില്‍ നിന്നുത്ഭവിച്ച ഭീഷണിയാലാണെന്ന് പാകിസ്താന്റെ വിവരാവകാശ മന്ത്രാലയമാണ് ആരോപിച്ചത്. ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി എത്തിയതെന്ന് പാകിസ്താന്‍ വിവരാവകാശ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സിംഗപ്പൂരിന്റെ സ്ഥാനം കാണിക്കുന്ന ഒരു വിപിഎന്‍ വഴിയാണ് മെയില്‍ അയച്ചത്. എന്നാല്‍ ഇത് ഇന്ത്യയില്‍ നിന്നാണ് അയച്ചതെന്ന് പാകിസ്താന്‍ കണ്ടെത്തിയത്രേ.
ഭീകരാക്രമണത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പാകിസ്താനില്‍ നിന്ന് പിന്മാറാനുളള കിവീസിന്റെ തീരുമാനം ഇമ്രാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.ഇമ്രാന്‍ സര്‍ക്കാരിന്റെയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും അഭ്യര്‍ഥന അവഗണിച്ചായിരുന്നു ന്യൂസിലാന്‍ഡിന്റെ പിന്മാറ്റം.
പതിനെട്ട് വര്‍ഷത്തിനു ശേഷമാണ് പാകിസ്താന് മണ്ണില്‍ പരമ്പയ്ക്ക് കിവീസ് തയ്യാറെടുത്തത്. 2002ല്‍ പാകിസ്താന്‍ പര്യടനത്തിന് എത്തിയ ന്യൂസിലാന്‍ഡ് ടീം താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിനു സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. പിന്നീട് അടുത്ത വര്‍ഷം വീണ്ടും എത്തിയാണ് പരമ്പര പൂര്‍ത്തിയാക്കിയത്. ന്യൂസിലാന്‍ഡിന്റെ പിന്മാറ്റത്തോടെ ഇംഗ്ലീഷ് ടീമുകളുടെ പര്യടനവും ഉപേക്ഷിച്ച മട്ടാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.