ഗള്‍ഫിലേക്കു മടങ്ങാന്‍ വന്‍ ടിക്കറ്റ് നിരക്ക്; പ്രവാസികളുടെ പോക്കറ്റടിച്ച് വിമാന കമ്പനികള്‍

ഗള്‍ഫിലേക്കു മടങ്ങാന്‍ വന്‍ ടിക്കറ്റ് നിരക്ക്; പ്രവാസികളുടെ പോക്കറ്റടിച്ച് വിമാന കമ്പനികള്‍

ന്യുഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള യാത്രാ വിലക്ക് നീക്കിയപ്പോള്‍ എയര്‍ലൈനുകള്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിന്റെ ആഘാതത്തിലാണു പ്രവാസികള്‍. മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയവര്‍ തിരിച്ചുപോകാന്‍ ഒരുങ്ങവെയാണ് വിമാന കമ്പനികളുടെ ഇരുട്ടടി. ജോലി നഷ്ടപ്പെടാതിരിക്കാന്‍ പലരും കൂടിയ തുക മുടക്കി യാത്ര ചെയ്യുകയാണ്. ചിലര്‍ നിരക്ക് കുറയുന്നതും കാത്തിരിക്കുകയാണ്.

വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം നടത്തുന്ന സര്‍വീസ് നാമമാത്രമാണ്. സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളും വന്ദേഭാരത് മിഷന്‍ സര്‍വീസുമാണു നിലവിലുള്ളത്. സാധാരണ സര്‍വീസ് പുനരാരംഭിക്കുകയോ കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ നിരക്ക് കുറയുമെന്നാണ് പ്രവാസികള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.