പൊലീസിന്റെ പെരുമാറ്റ ദൂഷ്യം മാറ്റാന്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് ഡിജിപി

പൊലീസിന്റെ പെരുമാറ്റ ദൂഷ്യം മാറ്റാന്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് ഡിജിപി

കാസര്‍ഗോഡ്: പോലീസിന്റെ പെരുമാറ്റ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ പ്രത്യേക പരിശീലനം നല്‍കുന്ന കാര്യം പരിഗണനയിലെന്ന് സംസ്ഥാന പൊലീസ് മേധാവി വൈ അനില്‍കാന്ത്. കാസര്‍ഗോഡ് ജില്ലാ മേധാവിയുടെ കാര്യാലയത്തില്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ പൊതുജനങ്ങളോടുള്ള സമീപനവും പെരുമാറ്റവും മെച്ചപ്പടുത്താനാണ് പ്രത്യേക പരിശീലനം നല്‍കുക. കൂടാതെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തി പൊലീസിന്റെ ജോലിഭാരം കുറയ്ക്കും. കൂടാതെ പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് വിവിധ ജില്ലാ പൊലീസ് മേധാവിയുമായി സംസാരിക്കുമെന്നും ഡിജിപി പറഞ്ഞു.

ഈ അടുത്തകാലത്തായി പൊലീസിന്റെ ഭാഗത്ത് നിന്ന് പെരുമാറ്റ ചട്ടത്തിനെതിരായ സമീപനങ്ങളാണ് മിക്കയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. ഇതില്‍ പൊതുജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു സമീപനവറും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് പ്രത്യേക പരിശീലനം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉള്ളതെന്നും ഡിജിപി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.