രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഭാരത് ബന്ദിന് പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഭാരത് ബന്ദിന്  പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം തുടരുന്നു. കേന്ദ്രം നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത കിസാൻ മാർച്ച വ്യക്തമാക്കി.

അതേസമയം കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 27ന് നടക്കുന്ന ഭാരത് ബന്ദിന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു. ഭാരത് ബന്ദിന് മുന്നോടിയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരിങ്കൊടി പ്രധിഷേധം ശക്തമായി. ബിജെപി നേതാക്കള്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പൊറുതിമുട്ടിയ രാജ്യത്തെ തൊഴിലാളികളും വീട്ടമ്മമാരും വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യർത്ഥിച്ചു.

ഭാരത് ബന്ദിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പ്രധിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ഈ സംസ്ഥാനങ്ങളില്‍ പ്രാദേശിക കര്‍ഷകര്‍ ബിജെപി നേതാക്കള്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ കരിങ്കൊടി പ്രധിഷേധം നടത്തിയിരുന്നു.

രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ കിസാന്‍ ജാഗൃതി അഭിയാന്‍ രണ്ടാം ദിവസങ്ങളിലേക്ക് കടന്നു . കിസാന്‍ ജാഗൃതി അഭിയാനില്‍ രണ്ട് ദിവസങ്ങളിലായി എട്ട് കിസാന്‍ സമ്മേളനങ്ങള്‍ നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

ഭാരത് ബന്ദിന്റെ പ്രചാരണാര്‍ത്ഥം പാട്നയില്‍ ബൈക്ക് റാലിയും കഴിഞ്ഞ ദിവസം നടന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.