രാജ്യത്ത് പ്രതിദിന കോവിഡ് കണക്കിൽ ഗണ്യമായ കുറവ്

രാജ്യത്ത് പ്രതിദിന കോവിഡ് കണക്കിൽ ഗണ്യമായ കുറവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 45,149 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 79,09,960 ആയി. ഇന്നലെ 480 ആളുകൾക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 1,19,014 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്.

ഏതാനും ആഴ്ചകളായി കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നുവെന്നതാണ് കണക്കുകൾ കാണിക്കുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനരികെ വരെ എത്തിയ സാഹചര്യത്തിൽ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണം അരലക്ഷത്തിലേക്ക് കുറഞ്ഞത് ആശ്വാസ വാർത്തയാണ്.

കൂടാതെ രോഗമുക്തരുടെ നിരക്ക് കോവിഡ് രോഗികളേക്കാൾ മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 71,37,229 ആയി. 6,53,717 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.