ദുബായ്: യുഎഇ മന്ത്രിസഭയില്‍ നവീകരണം. ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഉപപ്രധാനമന്ത്രിയായും ധനമന്ത്രിയായും നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത 50 വർഷത്തേക്ക് ഫെഡറൽ സർക്കാർ ജോലികൾക്കായി യുഎഇ പുതിയ രീതി സ്വീകരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ പറഞ്ഞു. യുഎഇയുടെ മുന്‍ പദ്ധതിയായ എമിറേറ്റ്സ് വിഷന്‍ 2021 ലക്ഷ്യം കൈവരിച്ചു. അടുത്ത അമ്പത് വർഷത്തിലേക്കുളള പദ്ധതികളിലേക്കുളള ചുവടുവയ്പിലാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് മക്തുമിനെ അഭിനന്ദനമറിയിച്ചു. ധനകാര്യ സഹമന്ത്രിയായി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനും നീതിന്യായ മന്ത്രിയായി അബ്ദുള്ള ബിൻ സുൽത്താൻ ബിൻ അവാദ് അൽ നു ഐമി യെയും മാനവവിഭവ സ്വദേശിവൽക്കരണ മന്ത്രിയായി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാറിനെയും നിയമിച്ചു കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രിയായി മറിയം അൽ മുഹൈരീ യെയാണ് നിയമിച്ചത്. അബ്ദുള്ള ബിൻ മുഹൈർ അൽ കെത് ബി യാണ് ഫെഡറൽ സുപ്രീം കൗൺസിൽ കാര്യ മന്ത്രി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.